photo
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന സാഹിത്യസംവാദം . മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സാഹിത്യം സൗന്ദര്യബോധം ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ

ഡോ.കെ.ജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ്, പ്രിൻസിപ്പൽ ഐ.വീണാറാണി, ഹെഡ്മിസ്ട്രസുമാരായ കെ.ജി. അമ്പിളി, ടി.സരിത തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ മനേജർ എൽ.ശ്രീലത സ്വാഗതവും ജെ.പി.ജയലാൽ നന്ദിയും പറഞ്ഞു. ബോയ്സ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സാഹിത്യസംവാദം സംഘടിപ്പിച്ചത്.