കൊല്ലം: കുടുംബശ്രീ ജില്ലാ മിഷനും ശാസ്താംകോട്ട ഡി.ബി കോളേജും സംയുക്തമായി 10ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. 10ന് രാവിലെ 8.30ന് ശാസ്താംകോട്ട ഡി.ബി കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ഐടി, ബാങ്കിംഗ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ മേഖലകളിലായി പ്രാദേശികമായും ജില്ലയ്ക്ക് പുറത്തും കേരളത്തിന് പുറത്തുമുള്ള 1500ൽ അധികം ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ മൂന്ന് സെറ്റ് ബയോഡേറ്റയുമായി പങ്കെടുക്കണം. കുടുംബശ്രീ സി.ഡി.എസ് മുഖേന മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും മേളയിൽ പങ്കെടുക്കാം. കുടുംബശ്രീ മുഖേന മേളയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്നും തൊഴിൽ, നൈപുണ്യ പരിശീലനം നൽകും. ഫോൺ : 99615 83556