കൊല്ലം: ഓൾ ഇന്ത്യ കോ ഓഡിനേഷൻ കമ്മിറ്റി ഒഫ് ഇ.പി.എഫ് പെൻഷണേഴ്‌സ് അസോസിയേഷൻ പാർലമെന്റിന് മുന്നിൽ ഇന്നലെ ആരംഭിച്ച ത്രിദിന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്‌‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊല്ലം പോസ്‌റ്റ് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ധർണ നടത്തും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് ഉദ്‌‌ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കോതേത്ത് ഭാസുരൻ, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കുരീപ്പുഴ മോഹനൻ എന്നിവർ സംസാരിക്കും. ധർണ വിജയിപ്പിക്കണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ.മോഹനചന്ദ്രനും സെക്രട്ടറി കെ.ശിവദാസനും അഭ്യർത്ഥിച്ചു.