ഓടനാവട്ടം: മാലിന്യ മുക്ത സംസ്ഥാനം എന്ന ലക്ഷ്യം മുൻനിറുത്തി നടത്തിവരുന്ന
'മാലിന്യ മുക്തം നവ കേരളം ' പദ്ധതി വെളിയം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ
ഓടനാവട്ടം സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിസംബർ 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കി വെളിയം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാരഘുനാഥ് അദ്ധ്യക്ഷയായി. മുൻ പ്രസിഡന്റ് ആർ.ബിനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സോമശേഖരൻ, എം.ബി.പ്രകാശ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. മുഖ്യ അതിഥി തൊടിയൂർ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.