ccc
വെളിയം സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെളിയം ഭാർഗവൻ സാംസ്കാരിക കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആരംഭിച്ച ബന്ദിപ്പൂ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ ചെയർപേഴ്സൺ സജിനി ഭദ്രൻ തൈ നട്ട് നിർവഹിക്കുന്നു.

ഓടനാവട്ടം: വെളിയം കൃഷിഭവന്റെ സഹകരണത്തോടെ വെളിയം സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബന്ദിപ്പൂകൃഷി ആരംഭിച്ചു. വെളിയം ഭാർഗവൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ പടിഞ്ഞാറ്റിൻകരയിലുള്ള 50 സെന്റ് ഭൂമിയിൽ ആണ് കൃഷി. ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ സജിനി ഭദ്രൻ തൈ നട്ട് ഉദ്ഘടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജയരഘുനാഥ്‌ അദ്ധ്യക്ഷയായി. സ്വാശ്രയ സംഘം പ്രസിഡന്റ്‌ വി.ഷൈജു, സെക്രട്ടറി അപ്പുക്കുട്ടൻ, കെ. എസ്‌ .ഷിജുകുമാർ, എം .ദിലീപ്, ടി.പ്രദീപ്, സി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. എൻ.ഭദ്രൻ, വി. ജഗദീഷ്, എസ്‌.രാജു, രത്നമ്മ എന്നിവർ നേതൃത്വം നൽകി.