ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ വാർഷികത്തോടനുബന്ധിച്ച്, പാലിയേറ്റിവ് കെയർ കിടപ്പ് രോഗികൾക്കുള്ള കർക്കടകക്കഞ്ഞി കിറ്റ് വിതരണം ഡോ.ശ്രീജിത് സുരൻ നിർവഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി.സത്യദേവൻ അദ്ധ്യക്ഷനായി. സന്തോഷ് സ്നേഹ സ്വാഗതം പറഞ്ഞു. ഡോ. രമ്യ ശ്രീജിത്, ബാബു കൊപ്പാറ, എച്ച്. ഷാജി ലാൽ, അശോകൻ, കൃഷ്ണ പ്രിയ, വിജയ കമൽ, പി.ബിന്ദു, ലളിത ശിവരാമൻ, മല്ലിക ശശിധരൻ, ഡോ.ദൃശ്യ, അനിത തുടങ്ങിയവർ പങ്കെടുത്തു.