കൊല്ലം: 'പ്രയുക്തി 2024' മിനി തൊഴിൽ മേള 10ന് നടക്കും. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പള്ളിമുക്ക് യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലാണ് തൊഴിൽ മേള.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എൻജിനിയറിംഗ്, ഡിപ്ലോമ, ഐ.ടി.ഐ അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. എംപ്ലോയബിലിറ്റി സെന്ററർ, കൊല്ലം ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുള്ള എൻ.സി.എസ് പോർട്ടൽ ക്യു.ആർ.കോഡ് വഴി രജിസ്‌ട്രേഷൻ നടത്താം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടാകും. വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 8281359930, 0474 2740615.