ksu

കൊല്ലം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് സഹായവുമായി കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ലോഡ് സാധനങ്ങളാണ് വയനാട്ടിലേക്ക് കയറ്റിഅയച്ചത്. ജില്ലയിലെ വ്യാപാരികളിൽ നിന്നും വീടുകളിൽ നിന്നും കോളേജിൽ നിന്നും ശേഖരിച്ച സാധനങ്ങളാണ് വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയത്.

ലോറിയുടെ ഫ്‌ളാഗ് ഓഫ് ഡി.സി.സി വൈസ് പ്രസിഡന്റ് ആർ.അരുൺ രാജ് നിർവഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറിന്റെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ദുബായ് ഇൻകാസ് സംസ്ഥാന ട്രഷറർ ദിലീപ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നെസ്ഫൽ, ജനറൽ സെക്രട്ടറിമാരായ അജ്മൽ പുത്തയം, സൈദു, ശ്യാം ചവറ, അജ്മൽ ചിതറ, സഫിൽ, എസ്.പി.ആദി, അഫ്‌സൽ ഇരവിപുരം, ബിജോയ് എന്നിവർ നേതൃത്വം നൽകി.