കൊല്ലം: മനുഷ്യപക്ഷത്തും സ്ത്രീപക്ഷത്തും നിലകൊള്ളുന്ന എഴുത്തുകാരിയാണ് സുധാമേനോൻ എന്ന് മന്ത്രി ആർ.ബിന്ദു. അവനിബാല പുരസ്കാര വിതരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചരിത്രം രേഖപ്പെടുത്താതെ പോയ സ്ത്രീ ജീവിതങ്ങളെ തന്റെ കൃതികളിൽ അടയാളപ്പെടുത്തുകയാണ് സുധാമേനോൻ ചെയ്തത്.

സ്ത്രീകളുടെ ജീവിതവും അവരുടെ സങ്കടങ്ങളും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുമാണ് സുധാമേനോന്റെ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുധാമേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകത്തിനാണ് ഈ വർഷത്തെ അവനിബാല പുരസ്കാരം ലഭിച്ചത്. സുധാ മേനോന് വേണ്ടി പ്രൊഫ. ആർച്ച പുരസ്കാരം ഏറ്റുവാങ്ങി. ഡോ. ഷീല പത്മറാവു അദ്ധ്യക്ഷയായി. ഡോ. ഷീജ വക്കം, ഡോ. ടി.ആർ.വിദ്യ, ടി.കെ.വിനോദൻ, ആശ ശർമ്മ എന്നിവർ സംസാരിച്ചു.