ns-

കൊല്ലം: വയനാട് അതിജീവനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എൻ.എസ് സഹകരണ ആശുപത്രി ജീവനക്കാർ ഒരുദിവസത്തെ ശമ്പള വിഹിതമായ 11.50 ലക്ഷം രൂപ കൈമാറി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി സി.എം.ഡി.ആർ.എഫ് ഫണ്ടിലേയ്ക്ക് ഒരു കോടി രൂപ കൈമാറുന്നതിന്റെ ഭാഗമായാണ് ആശുപത്രി ജീവനക്കാർ ശമ്പള വിഹിതം നൽകിയത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ തുക ഏരിയ പ്രസിഡന്റ് ആർ.വർഷ, സെക്രട്ടറി ആർ.അനുരൂപ് എന്നിവരിൽ നിന്ന് ആശുപത്രി സംഘം പ്രസിഡന്റ് പി.രാജേന്ദ്രൻ ഏറ്റുവാങ്ങി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ഷിബുവിന് കൈമാറി. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.എസ്.സവിത, ഏരിയ ഭാരവാഹികൾ, ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, ഭരണസമിതി അംഗം അഡ്വ.പി.കെ.ഷിബു എന്നിവർ പങ്കെടുത്തു.