കൊല്ലം: മുല്ലപ്പെരിയാർ ഡാം അടിയന്തരമായി ഡീകമ്മിഷൻ ചെയ്യണമെന്ന് ഡെമോക്രാറ്റിക് ഫോറം, മൊറാർജി ഫോറം, പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷൻ ഫോറം എന്നീ സംഘടനകളുടെ സംയുക്ത സംവാദം സർക്കാരിനോട് ആവശ്യപ്പെട്ടു.

ദുരന്തമുണ്ടായാൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകൾ പൂർണമായും പത്തനംതിട്ട, തൃശൂർ ജില്ലകൾ പകുതിയിലധികവും നശിക്കും. ഇടുക്കി ജില്ലയിൽ ആനമല മാത്രമേ ശേഷിക്കൂ. 999 വർഷത്തെ പാട്ടക്കരാർ നിലനിൽക്കുന്നതല്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതെ അവസരം നഷ്ടപ്പെടുത്തി.

ഡെമോക്രാറ്റിക് ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ കെ.പി.ജോർജ് മുണ്ടയ്ക്കൽ മോഡറേറ്ററായി. പരിസ്ഥിതി പ്രവർത്തകൻ ഡോ. ജോൺ മാത്യു കുട്ടനാട്, ഡോ. പി.എൽ.ജോസ്, എം.ഇബ്രാഹിം കുട്ടി, ഫാ. ഗീവർഗീസ് തരകൻ, നിതീഷ് ജോർജ്, പ്രൊഫ, കെ.ജി.മോഹൻ, നേഹ മരിയ ജോർജ്, അഡ്വ. സുഖി രാജൻ, ഗ്രേസി ജോർജ്, സൗര ഷാനവാസ് എന്നിവർ പങ്കെടുത്തു.