കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ അന്താരാഷ്ട്രതല റോബോട്ടിക് ഡിസൈൻ മത്സരം 'റോബോകോൺ 2024' ആരംഭിച്ചു. സിംഗപ്പൂർ കോൺസിൽ ജനറൽ എഡ്ഗാർ പാങ് ഉദ്ഘാടനം ചെയ്തു. ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ‍ഡോ. മസാക്കി യാമാകിത, അമൃത വിശ്വവിദ്യാപീഠം സി.ഐ.ആർ ‍‌ഡയറക്ടർ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ.ജ്യോതി, അമൃത ഹട്ട്ലാബ്സ് ഡയറക്ടർ ഡോ.രാജേഷ് കണ്ണൻ മേഘലിംഗം,‍‍ ‍ഡോ. രമ്യ അജയ് തുടങ്ങിയവർ സംസാരിച്ചു.

ആഗസ്റ്റ് 17 വരെ നടക്കുന്ന മത്സരത്തിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. റോബോട്ടിക് മേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെയും അമൃത ഹട്ട് ലാബ്‌സിന്റെയും നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 17ന് വിജയികളെ പ്രഖ്യാപിക്കും.