bjp

കൊല്ലം: ജില്ലയിൽ സ്വതന്ത്ര്യദിനാഘോഷം വിപുലമാക്കാൻ ബി.ജെ.പി ജില്ലാ നേതൃയോഗം തീരുമാനിച്ചു. പബ്ലിക് ലെെബ്രറി സരസ്വതി ഹാളിൽ നടന്ന നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ ഉദ്ഘാടനം ചെയ്തു.

11 മുതൽ നിയോജക മണ്ഡല തലങ്ങളിൽ തിരംഗയാത്രകൾ സംഘടിപ്പിക്കും. 13ന് ഏരിയ - പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ സമ്പർക്കങ്ങൾ സംഘടിപ്പിക്കും. സ്വതന്ത്രസമര സേനാനികളുടെ പ്രതിമകളും ഛായാചിത്രങ്ങളും ശുചീകരിക്കും. 14ന് വിഭജന ഭീകരതയുടെ സ്മൃതി ദിനങ്ങൾ എന്ന പേരിൽ മൗനജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. 15ന് കൊല്ലത്ത് തിരംഗയാത്ര സംഘടിപ്പിക്കും.

ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം എം.എസ്.ശ്യാംകുമാർ, സംസ്ഥാന വെെസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ദക്ഷിണ മേഖല സംഘടന സെക്രട്ടറി കൂ. വെെ.സുരേഷ്, മേഖല പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സമിതിയംഗങ്ങളായ ജി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സാേമൻ എന്നിവർ സംസാരിച്ചു.