poc
നൗഷാദ്

കൊല്ലം: പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദാണ് (44) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ പിന്തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് വീട്ടിലാരുമില്ലെന്ന് മനസിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കുട്ടികൾ ഇയാളെ തള്ളിമാറ്റി വീടിന്റെ വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസലിംഗിൽ കുട്ടി വിവരം പറയുകയും അദ്ധ്യാപിക പൊലീസിൽ അറിയിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, റഹീം, എസ്.സി.പി.ഒ മാരായ ഹാഷിം, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.