leedara-

കൊല്ലം: ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്. വയനാട് ജനതയ്‌ക്കായി സമാഹരിച്ച ഉത്പന്നങ്ങൾ ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം രൂപയോളം വിലവരുന്ന ഉത്പന്നങ്ങൾ ഡി.സി.സിയിൽ എത്തിക്കുകയായിരുന്നു. സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ ബി.ശങ്കരനാരായണ പിള്ളയിൽ നിന്ന് ഉത്പന്നങ്ങൾ പി.രാജേന്ദ്ര പ്രസാദ് സ്വീകരിച്ചു. ജില്ലാ വൈസ് ചെയർമാൻ റിയാസ് റഷീദ് അദ്ധ്യക്ഷനായി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, എസ്.വിപിനചന്ദ്രൻ, അഡ്വ. ജി.അജിത്ത്, എം.ആർ.മോഹനൻ പിള്ള, ആദിനാട് സന്തോഷ്‌, ഡി.ഗീതാകൃഷ്ണൻ, ആദിക്കാട് മധു, അനിയൻ കുഞ്ഞ്, വാലേൽ ദേവരാജൻ, ഓലയിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.