കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിക്കും. ഒന്നാം ക്ലാസ് മുതൽ എട്ടാംക്ലാസുവരെ ഉള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾക്ക് പ്രത്യേകം വിഷയമില്ല. ഗ്രാമീണ ആഘോഷത്തെ മുൻനിറുത്തിയാണ് മൂന്നാം ക്ലാസ് മുതൽ അഞ്ചാംക്ലാസുവരെയുള്ള കുട്ടികൾ ചിത്രം വരയ്ക്കേണ്ടത്. വാട്ടർകളർ, ക്രെയോൺ, കളർപെൻസിൽ ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. പൈതൃകവും ഭാവിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളുടെ മത്സരം. വാട്ടർ കളർ, ആക്രിലിക് പെയിന്റ് ഇവയിലേതെങ്കിലും ഉപയോഗിക്കാം. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ബ്ലോക്കിൽ 15ന് രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. രാവിലെ 9.30 മുതൽ സൗജന്യമായി രജിസ്ട്രേഷൻ നടത്താം. വിദ്യാർത്ഥികളുടെ വിവരങ്ങൾ 8870132037 എന്ന നമ്പറിലേക്കോ bjsoadcontest@gmail.com എന്ന മെയിൽ ഐ.ഡിയിലേക്കോ അയയ്ക്കണം. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മറ്റ് സമ്മാനങ്ങളും ലഭിക്കും. ഫോൺ: 8870132037, 9544770231.