പോരുവഴി :കുന്നത്തൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സെന്റ് ജോസഫ് നസ്രേത്ത് സ്കൂളും സംയുക്തമായി പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി അധിഷ്ഠിത സ്ഥാപന കൃഷി എന്ന സ്കീമിന്റെ കുന്നത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം സെന്റ് ജോസഫ് നസ്രത്ത് സ്കൂളിൽ വച്ച് നടത്തി. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വാർസ് അംഗം ഡാനിയേൽ തരകൻ അദ്ധ്യക്ഷനായി. പച്ചക്കറി വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. വിവിധയിനം പച്ചക്കറികൾ, കര നെല്ല് കൃഷി, ഓണത്തിന് ആവശ്യമായ ചെണ്ടുമല്ലി എന്നിവയാണ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ കൃഷി ചെയ്യുന്നത്. ജനപ്രതിനിധികളായ പ്രഭാ കുമാരി, ശ്രീലേഖ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ സ്വാഗതവും കൃഷി ഓഫീസർ നന്ദകുമാർ പദ്ധതി വിശദീകരണവും നൽകി. കൃഷി അസിസ്റ്റന്റ് പ്രവീൺ നന്ദിയും പറഞ്ഞു.