കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഹോട്ടലുകളിലും ബേക്കറികളിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തി. നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, പഴയ ബേക്കറി സാധനങ്ങൾ, മറ്റ് ഭക്ഷ്യ സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, പിഴ ഈടാക്കി. ക്ളീൻസിറ്റി മാനേജർ ജി.എസ്.സുരേഷ്, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ ബിനു ജോർജ്ജ്, എസ്.ഷെറിൻ, പി.അനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ എസ്.ആർ.രമേശും സെക്രട്ടറി ടി.വി.പ്രദീപും അറിയിച്ചു.