court

കൊല്ലം: കോടതി നടപടികൾ പൂർണമായി ചിത്രീകരിക്കാൻ സംസ്ഥാനത്തെ കോടതികളിൽ വിവിധ ഘട്ടങ്ങളിലായി ക്യാമറകൾ സ്ഥാപിക്കാൻ നടപടിയായി. കൊല്ലത്തെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എം.മുഹമ്മദ് ഹുമയൂൺ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി പി.ആർ.ഒ ആൻഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് നടപടി പുരോഗമിക്കുന്നതായി അറിയിച്ചത്.

പുതിയ തീരുമാനമനുസരിച്ച് എറണാകുളം, തിരുവനന്തപുരം ജില്ലാ കോടതികൾക്ക് പുറമെ അവിടുത്തെ തന്നെ ഒരു അഡിഷണൽ കോടതിയിലും ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിർമ്മാണം പുരോഗമിക്കുന്ന കോടതി കോംപ്ലക്‌സുകളിലും ക്യാമറകൾ സ്ഥാപിക്കും. ഓൺലൈൻ വിചാരണ നടപടികൾക്കായി സംയോജിത കോൺഫറൻസിംഗ് സംവിധാനം ഉള്ളതിന് പുറമേയാണ് പൂർണമായും കോടതി നടപടികളുടെ ഓഡിയോയും വീഡിയോയും റെക്കോഡ് ചെയ്യുക.

നിലവിലുള്ളത്

 മഞ്ചേരി ഓൾഡ് ആൻഡ് ന്യൂ കോർട്ട് കോംപ്ലക്‌സ്

 പത്തനംതിട്ട ജില്ലാ കോടതിയിൽ പ്രത്യേക കേസ് വിചാരണയ്‌ക്ക്