ഓച്ചിറ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 10 ലക്ഷം രൂപ സംഭാവന നൽകി. ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ജി. സത്യൻ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സി.പി.എെ.എം ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി പി. ബി സത്യദേവൻ, ക്ഷേത്ര ഭരണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റയംഗം കെ. പി. ചന്ദ്രൻ, പൊതുഭരണ സമിതി അംഗം ബി. എസ്. വിനോദ് എന്നിവർ സാന്നിഹിതരായിരുന്നു.