കുന്നിക്കോട് : ആവണീശ്വരം എ.പി.പി.എം വി.എച്ച്.എസ്.എസ് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡിൽ കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യു മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സ്‌കൂൾ മാനേജർ ആർ.പത്മഗിരീഷ് അദ്ധ്യക്ഷനായി. റൂറൽ അഡിഷണൽ എസ്.പിയും എസ്.പി.സി ഡിസ്‌ട്രിക്‌ട് നോഡൽ ഓഫീസറുമായ എസ്.എം.സാഹിർ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി കെ.ബൈജുകുമാർ,കുന്നിക്കോട് എസ്.എച്ച്.ഒ കെ.ജി.ഗോപകുമാർ,സബ് ഇൻസ്‌പെക്‌ടർ ഗംഗ പ്രസാദ്, എ.ഡി.എൻ ഒ.വിജയകുമാർ,എസ്.പി.സി.ഡി.ഐ എസ്.അഖിൽ,പി.ടി.എ പ്രസിഡന്റ് നവാബ്,വൈസ് പ്രസിഡന്റ് രാജശേഖരൻ, വാർഡ് മെമ്പർ ലീന സുരേഷ്, പ്രിൻസിപ്പൽ ഡോ. മീര ആർ.നായർ,ഹെഡ്‌മിസ്‌ട്രസ് ബി.ശ്രീകല,അദ്ധ്യാപിക ആർ.പാർവതി,സബ് ലഫ്‌റ്റനന്റ് ശ്രീജ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി സി .പി. ഒ ആർ.ജയദീഷ് സ്വാഗതവും എസ്.പി.സി ഒ.എസ്. പി.സി വി.അഞ്ജു നന്ദിയും പറഞ്ഞു.