കൊല്ലം: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്കുള്ള സ്പെഷ്യൽ റിബേറ്റ് മേള ഇന്ന് മുതൽ സെപ്തംബർ 14 വരെ നടക്കും. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനവും പോളിസ്റ്റർ തുണിത്തരങ്ങൾക്ക് 20 ശതമാനവും റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ വ്യവസ്ഥയിൽ ക്രെഡിറ്റ് ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. 5000, 3000, 1000 രൂപയുടെ വീതം ഖാദി വസ്ത്രങ്ങൾ വാങ്ങാവുന്ന സമ്മാനക്കൂപ്പണുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. ആഴ്ചതോറും ജില്ലാതലത്തിൽ നറുക്കെടുപ്പ് നടക്കും. ഖാദി ഗ്രാമ സൗഭാഗ്യ കർബല കൊല്ലം, പുലമൺ ജംഗ്ഷൻ, കൊട്ടാരക്കര, മൊബൈൽ സെയിൽസ് വാൻ എന്നിവിടങ്ങളിൽ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഫോൺ: 0474 2743587.