കൊല്ലം: കെ.വി.ഇറവങ്കര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി.ഇറവങ്കര സ്മാരക കഥകളി പുരസ്കാരം കഥകളി നടൻ കലാമണ്ഡലം കൃഷ്ണപ്രസാദിന്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കലാശ്രേഷ്ഠ പുരസ്കാരത്തിന് കഥകളി നടി കൊട്ടാരക്കര ഗംഗയും (അയ്യായിരത്തിയൊന്ന് രൂപയും ഫലകവും) പട്ടാഴി കലാപ്രതിഭ പുരസ്കാരത്തിന് തബലിസ്റ്റ് അനിൽ പട്ടാഴിയും (അയ്യായിരത്തിയൊന്ന് രൂപയും ഫലകവും) അർഹരായി. കലാകാരനും എഴുത്തുകാരനും കഥകളി സംഘാടകനുമായിരുന്ന കെ.വി.ഇറവങ്കരയുടെ ചരമ വാർഷികവുമായി ബന്ധപ്പെട്ടാണ് പുരസ്കാരങ്ങൾ നൽകുന്നത്.