photo
മാളിയേക്കൽ റെയിൽവേ മേൽപ്പാലം പൊതു ജനങ്ങൾക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ നീതി ഫാറം നടത്തിയ ജനകിയ സമരം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : പണി പൂർത്തിയായ മാളിയേക്കൽ റെയിൽവേ മേൽപ്പാലം പൊതു ജനങ്ങൾക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധ സമരവുമായി രംഗത്തെത്തി. മനുഷ്യാവകാശ കമ്മിഷൻ നീതി ഫാറം നടത്തിയ ജനകിയ സമരം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. ചെന്നാലൂർ മേഹർഹാൻ അദ്ധ്യക്ഷനായി. അഡ്വ.കെ.പി.മുഹമ്മദ്‌, എം. മൈതീൻ കുഞ്ഞു, തഴവ സത്യൻ, കൊടിയാട് രാമചന്ദ്രൻ പിള്ള, രതി ദേവി, എൻ.അജയൻ എന്നിവർ സംസാരിച്ചു. പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംമ്പർ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന് മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എ.ലത്തീഫ് സ്വാഗതവും ട്രഷറർ എസ്.വിജയൻ നന്ദിയും പറഞ്ഞു. ഇ.എം.അഷറഫ് പള്ളത്തുകാട്, ഷംസുദ്ധീൻ വെളുത്തമണൽ, നാസർ കൈയ്യാലത്ത് തുടങ്ങിയവർ സംസാരിച്ചു.