കൊല്ലം: സംസ്ഥാന പെൻഷൻകാരുടെ ആനുകൂല്യങ്ങൾ മുൻഗണനാക്രമം നിശ്ചയിച്ച് അടിയന്തരമായി അനുവദിക്കണമെന്നും വയനാടിനെ വീണ്ടെടുക്കാൻ പെൻഷൻകാർ ഉൾപ്പടെയുള്ളവർ കൈകോർക്കണമെന്നും പി.എസ്.സുപാൽ എം.എൽ.എ. പെൻഷണേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എസ്.ജോസ് ഇന്നസന്റ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.രാധാകൃഷ്ണപിള്ള സ്വാഗതവും സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, ആർ.മുരളി, എ.ജി.രാധാകൃഷ്ണപിള്ള, ബി.വിജയമ്മ, ഡി.രാമചന്ദ്രൻ പിള്ള, വി.സുന്ദരൻ, ആർ.സോമൻ, കെ.രാജൻ, ഡി.ഉഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.എസ്.ജോസ് ഇന്നസന്റ് (പ്രസിഡന്റ്) എൻ.രാജേന്ദ്രൻ, മോഹനൻ പിള്ള, ചന്ദ്രിക (വൈസ് പ്രസിഡന്റ്), ബി.രാധാകൃഷ്ണപിള്ള (സെക്രട്ടറി), ബി.സരോജാക്ഷൻ പിള്ള, രാജേന്ദ്രൻ പിള്ള, ഗീത (ജോ. സെക്രട്ടറി), കെ.മോഹനൻ (ട്രഷറർ), സുക്ഷ (വനിത കമ്മിറ്റി പ്രസിഡന്റ്), ഡി.ഉഷ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.