കരുനാഗപ്പള്ളി: വൈസ് മെൻ ക്ലബ് ഒഫ് കൊല്ലം റോയൽസിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് പുതിയ സാരഥികളുടെ സ്ഥാനാരോഹണം നടന്നു. ജീവകാരുണ്യ പദ്ധതിയായ വൃദ്ധജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ വയോജന പുനരധിവാസ കേന്ദ്രത്തിൽ അവശ്യ സാധനങ്ങൾ നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊല്ലം ലയൺസ് ഹാളിൽ നടന്ന പുതിയ ടീമിന്റെ സ്ഥാനാരോഹണം വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മുൻ ഏരിയ പ്രസിഡന്റ് വി.എ.എ.ഷുക്കൂർ പുതിയ ഭാരവാഹികളെയും മുൻ റീജിയൻ ഡയറക്ടർ കെ.വെങ്കിടേഷ് പുതിയ അംഗങ്ങളെയും അവരോധിച്ചു. ഡിസ്ട്രിക്ട് ഗവർണർ രാജീവ് മാമ്പറ , ഡോ.പ്രേം കുമാർ, കെ. ജയകുമാർ, ഷീന ഡഗ്ലസ്, ജോൺ തോമസ് എന്നിവർ സംസാരിച്ചു. നൈസ് സൂസൻ പോൾ (പ്രസിഡന്റ്), ഉണ്ണി ജോർജ് (സെക്രട്ടറി), ജോൺ തോമസ് (ഖജാൻജി)എന്നിവർ സ്ഥാനമേറ്റു.