കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം കുണ്ടറ യൂണിയൻ നേതൃത്വത്തിൽ 44 ശാഖകളും പോഷക സംഘടനകളും നീരാവിൽ എസ്.എൻ.ഡി​.പി.വൈ എച്ച്.എസ്.എസും സംയുക്തമായി​ 20ന് ഗുരുദേവ ജയന്തി​ ആഘോഷി​ക്കും. നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മി​ഴി​വേകും. വൈകിട്ട് 3.30 ന് കുണ്ടറ ആറുമുറിക്കട മാർത്തോമ്മ സ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഇളമ്പള്ളൂർ ക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും. 6.30 ന് ഗുരുജയന്തി സമ്മേളനം നടക്കും.

20 ന് രാവിലെ 6.30 ന് ഗുരുപൂജ, 8 ന് യൂണി​യൻ പ്രസി​ഡന്റ് ഡോ.ജി. ജയദേവൻ പതാക ഉയർത്തും. ഗുരുജയന്തി സമ്മേളനം എസ്.എൻ.ഡി​.പി​ യോഗം വൈസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി​ ഉദ്ഘാടനം ചെയ്യും. ഡോ.ജി. ജയദേവൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.വി.പി. ജഗതിരാജ് മുഖ്യപ്രഭാഷണവും സ്കോളർഷിപ്പ് വിതരണവും ആദരിക്കലും നടത്തും. നീരാവി​ൽ എസ്.എൻ.ഡി​.പി​.വൈ എച്ച്.എസ്.എസ് പ്രി​ൻസി​പ്പൽ എസ്. ദീപ്തി, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സിബു വൈഷ്‌ണവ്, യൂണിയൻ കൗൺസിലർ എസ്. അനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ്, യൂണിയൻ കൗൺസിലർമാരായ പ്രിൻസ് സത്യൻ, വി​. ഹനീഷ്, പി. പുഷ്പപ്രതാപ്, ജി.ലിബു, എസ്. ഷൈബു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി. തുളസീധരൻ, വനി​താസംഘം ചെയർപെഴ്സൺ​ എം.ജി​. ശ്രീലത, കൺ​വീനർ വി​.ആർ. സച്ചു, സൈബർസേന ചെയർമാൻ എം.ആർ.ഷാജി, കൺ​വീനർ മനോജ് ബാബു, ശ്രീനാരായണ എംപ്ലോയീസ് പെൻഷണേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. പി.എസ്. വിജയകുമാർ, സെക്രട്ടറി​ അംബുജാക്ഷപ്പണിക്കർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി​ എസ്. സുബിൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് രാജേഷ്, വൈദിക സമിതി പ്രസിഡന്റ് ഡോ. നെടുവത്തൂർ ഗണേശൻ തന്ത്രി എന്നിവർ സംസാരിക്കും. യൂണി​യൻ സെക്രട്ടറി​ അഡ്വ. നീരാവിൽ എസ്.അനിൽകുമാർ സ്വാഗതവും വൈസ് പ്രസി​ഡന്റ് എസ്. ഭാസി നന്ദിയും പറയും.