കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിൽ സ്ഥാനാരോഹണം റൂറൽ പൊലീസ് ചീഫ് കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്തു. ആരാകണം ലീഡറെന്ന ചോദ്യത്തിന് തുല്യരിൽ ഒരാളായിരിക്കണം ലീഡറെന്ന് അദ്ദേഹം മറുപടി നൽകി.
ചെയർമാൻ പി.സുന്ദരന്റെ സാന്നിദ്ധ്യത്തിൽ ഹൗസ് ഗ്രൂപ്പുകളുടെ സ്ഥാനാരോഹണം നടന്നു. സ്കൂൾ - ഹൗസ് പ്രതിനിധികൾക്ക് അദ്ദേഹം സാക്ഷ്യപത്രം നൽകി. പി.സുന്ദരൻ, വൈസ് ചെയർ പേഴ്സൺ ലക്ഷ്മി സുന്ദരൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ബാഡ്ജ് നൽകി. പ്രിൻസിപ്പൽ ഹീര സലിം നാരായണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹെഡ് ബോയിയായി എം.നന്ദീഷ്, ഹെഡ്ഗേളായി സി.സഹസ്ര, ആർട്സ് ക്ലബ് സെക്രട്ടറിയായി എ.സാന്റി, സ്പോർട്സ് ക്ലബ് സെക്രട്ടറിയായി എം.അഭിനജ് എന്നിവർ ചുമതലയേറ്റു. ഹൗസ് ക്യാപ്ടന്മാരായി നമിത് സെൻ, പി.നിള റാം, എസ്.സൂര്യനാരായണൻ, അരുന്ധതി.ബി.കട്ടയിൽ, ഗൗതം.എസ്.ഗിരീഷ്, സാവരിയ സജു, നൈതിക് രാജീവ്, ഷെലിൻ ഷാജി എന്നിവരും സ്റ്റുഡന്റ്സ് കൗൺസിൽ പ്രതിനിധികളായി എൽ.ഗൗരിഷ്, എം.എസ്.സുരക്ഷ, വി.പി.നക്ഷത്ര, എസ്.ദക്ഷ, എം.എസ്.ദർശന, സാനിയ ഷെഫീഖ്, ബിൻ ലിൻ ഡാനിയേൽ, അനാമിക ആശിഷ്, എസ്.ആർ.ധനഞ്ജയ്, എൻ.മുഹമ്മദ് റയാൻ, ഡി.എസ്.ഗായത്രി, ആർ.എസ്.ഐശ്വര്യലക്ഷ്മി എന്നിവർ സ്ഥാനമേറ്റു.