കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഏഴ് മാസത്തിനിടെ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയത് 18.40 ലക്ഷം രൂപ. 3380 പരിശോധനകളിൽ നിന്നാണ് ഇത്രയധികം തുക പിഴ ഈടാക്കിയത്. ഇതിൽ 393 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. കൂടാതെ 73 അഡ്‌ജ്യുഡിക്കേഷൻ കേസും രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മാസം മാത്രം പിഴയിനത്തിൽ 415000 രൂപയാണ് വിവിധ കടകളിൽ നിന്ന് ഈടാക്കിയത്. വൃത്തിയില്ലാത്ത 65 ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്തതിനാണ് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചത്. കുടിവെള്ളം, വ്യക്തി ശുചിത്വം, പരിസരശുചിത്വം, ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, പാകം ചെയ്യാത്ത വസ്തുക്കൾ സൂക്ഷിക്കുന്ന രീതി എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഭക്ഷണത്തിൽ ലേബൽ പതിക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ലേബൽ എന്ന പേരിൽ 62 പരിശോധനളും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി 895 പരിശോധനകളും നടത്തി. 125 സ്ഥാപനങ്ങൾക്ക് പിഴവുകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.

അജിനമോട്ട വ്യാപകം

 അജിനമോട്ട പോലുള്ള കൃത്രിമം ചേർക്കുന്നതായി കണ്ടെത്തി

 നിരോധിത നിറങ്ങൾക്കെതിരെ കർശന നടപടി

 പാകം ചെയ്യാത്ത ഇറച്ചിയും മീനും മറ്റും ആഴ്ചകളോളം സൂക്ഷിക്കുന്നു

ഓപ്പറേഷൻ ലൈഫ്

 ഷവർമ്മ വിൽപ്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

 'ഓപ്പറേഷൻ ലൈഫിൽ' 272 സ്ഥാപനങ്ങളിൽ പരിശാധന

 വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങൾക്ക് പിഴ

 96 സ്ഥാപനങ്ങൾക്ക് നോട്ടീസ്

 314500 രൂപയാണ് പിഴ ഈടാക്കി


ഓപ്പറേഷൻ മത്സ്യ

 12 മത്സ്യവ്യാപര കേന്ദ്രങ്ങൾക്ക് നോട്ടീസ്

 ഏഴ് മാസത്തിനിടെ 513 കേന്ദ്രങ്ങളിൽ പരിശോധന

 76500 രൂപ പിഴയായി ഈടാക്കി

 കഴിഞ്ഞ മാസം മാത്രം 130 കേന്ദ്രങ്ങളിൽ പരിശോധന


ജൂലായിൽ

ശേഖരിച്ച സാമ്പിൾ: 295

പിഴ ഈടാക്കിയത്: 415000

ക്രമക്കേടുകൾക്കെതിരെ കർശന നടപടിയെടുക്കും. ഓണത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കും.

ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ