കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിൽ നടന്ന ലോക മുലയൂട്ടൽ വാരാചരണം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. ക്വിസ്, പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് പി. രാജേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള ലഘുലേഖ പ്രകാശനം ചെയ്തു. ചൈൽഡ് ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് പി.എസ്. ഷിജി മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസെടുത്തു. ആശുപത്രി ഭരണസമിതി അംഗം അഡ്വ.പി.കെ. ഷിബു, സെക്രട്ടറി പി. ഷിബു, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. വി.കെ. സുരേഷ് കുമാർ, ഡോക്ടർമാരായ രേണു ജോസഫ്, വി.എസ്. വിഷ്ണു, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. ഡോ. പി.എസ്. മഞ്ജുനാഥ് സ്വാഗതവും ഡോ. സന്ധ്യ അയ്യപ്പൻ നന്ദിയും പറഞ്ഞു.