photo
മയ്യത്തുംകര - പ്ലാമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോരു വഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്ക് നിവേദനം നൽകുന്നു

പോരുവഴി: ദിനംപ്രതി ആയിരകണക്കിന് കാൽനട യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്ന് പോകുന്ന പ്രധാന റോഡായ മയ്യത്തുംകര-പ്ലാമുക്ക് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് നിവേദനം നൽകി.

യൂത്ത്കോൺഗ്രസ് പോരുവഴി മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, അക്ബർഷാ,ഹാരിസ്,റസ്സൽ തുടങ്ങിയവർ പങ്കെടുത്തു.