കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ആഡ് ഓൺ പ്രോഗ്രാമിനെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി, മെഡിക്കൽ കോഡിംഗ്, ഡേറ്റാ അനലിറ്റിക്‌സ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് കൃഷ്ണഭദ്രൻ അദ്ധ്യക്ഷനായി. ഗ്ലോബൽ അക്കാഡമി ആൻഡ് കൺസൾട്ടൻസി ചെയർമാൻ നാണു വിശ്വനാഥൻ, യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വിഷ്ണു സജീവ് എന്നിവർ ക്ലാസുകൾ നയിച്ചു. ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. സി.അനിതാശങ്കർ സ്വാഗതവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി ശാലിനി.എസ്.നായർ നന്ദിയും പറഞ്ഞു.