കൊട്ടാരക്കര: ജെ.സി.ഐ കൊട്ടാരക്കരുടെ നേതൃത്വത്തിൽ പടിഞ്ഞാറ്റിൻകര ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് കളിക്കോപ്പുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ പ്രഥമാദ്ധ്യാപിക മഞ്ചുവിനു കൈമാറി. ജെ.സി.ഐ പ്രസിഡന്റ് ജെ.സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീരാജ്, കൗൺസിലർ തോമസ്, പി.ടി.ഐ പ്രസിഡന്റ് സുലൈമാൻകുട്ടി, സെക്രട്ടറി സാംസൺ പാലക്കോണം, ഷംനാദ് കല്ലുമ്മൂട്ടിൽ, ജെസി, സുരേഷ് മുട്ടം, റെജി നിസാ, സാംകുട്ടി ,രഞ്ജൻ എന്നിവർ പങ്കെടുത്തു. .