കൊല്ലം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി ഫണ്ട് ശേഖരിക്കുന്നു. എത്രയും വേഗം ഫണ്ട് ശേഖരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും സെക്രട്ടറി ഇ.ഷാജഹാനും അറിയിച്ചു.