കൊല്ലം: കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി 50 ലക്ഷം രൂപ വിനിയോഗിച്ച് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ പുതിയ ഹോസ്റ്റൽ നിർമ്മിക്കുന്നു. ഇന്ന് വൈകിട്ട് 3.30ന് മന്ത്രി വി.അബ്ദുറഹിമാൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവർ മുഖ്യാതിഥികളാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രഞ്ചു സുരേഷ്, കോർപ്പറേഷൻ കൗൺസിലർ ഹണി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ, വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് സ്വാഗതം ആശംസിക്കും.