കൊല്ലം: ജെൻഡർ റിസോഴ്‌സ് സെന്ററിൽ കൗൺസിലർ തസ്തികയിലെ നിയമനത്തിനായി വനിതകൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 36 വയസ്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സൈക്കോളജി, സോഷ്യോളജി, എം.എസ്.ഡബ്ല്യു, മെഡിക്കൽ ആൻഡ് സൈക്യാട്രി, വുമൺ സ്റ്റഡീസ് / ജൻഡർ സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കൊല്ലം-691013, എന്ന വിലാസത്തിൽ 17 നകം അപേക്ഷിക്കണം. ഫോൺ: 0474-2992809.