കൊല്ലം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. കമ്മിഷണർ വിവേക് കുമാർ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനിക്ക് തുക കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രദീപ്കുമാർ, കൊല്ലം എ.സി.പി എസ്. ഷെരീഫ്, ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ, ജില്ലാ സെക്രട്ടറി. ജിജു സി.നായർ, സൈബർ സ്റ്റേഷൻ സി.ഐ മനാഫ്, കെ.പി.എ ജില്ലാ സെക്രട്ടറി വിമൽകുമാർ, കെ.പി.ഒ.എ ജില്ലാ ട്രഷറർ എസ്. മനു, വൈസ് പ്രസിഡന്റ് ടി. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.