പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്തിലെ ടൗൺ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐ പ്രതിനിധിയായ അനൂപ്.പി.ഉമ്മൻ അധികാരമേറ്റു. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ ഷീബതോമസിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ അനൂപിന് സത്യ വാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി, മുൻ പ്രസിഡന്റുമാരായ വി.രാജൻ, അഡ്വ.ജിഷ മുരളി, മാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.സി.അശോക് കുമാർ,സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.രാമചന്ദ്രൻനായർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജെ.ഡേവിഡ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി മാരായ പ്രസാദ് ഗോപി,അജയ് കെ.പ്രകാശ്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.രാജേഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എസ്.രാജ് ലാൽ, പഞ്ചായത്ത് അംഗം എസ്.ബിന്ദു, ഷൈൻബാബു, ശിശുപാൽ, ശശിധരൻ പിള്ള, രാജീവൻ നായർ,പഞ്ചായത്ത് അസി.സെക്രട്ടറി കലാദേവി തുടങ്ങിയവർ സംസാരിച്ചു.