ഓയൂർ :കൊട്ടറ ശങ്കര മംഗലം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തുടക്കമായി.
സ്കൂൾ പൂർവ വിദ്യാർത്ഥിയും മാദ്ധ്യമപ്രവർത്തകനും നിർമ്മാതാവുമായ അഖിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രിൻസിപ്പൽ സുമ എബ്രഹാം, പ്രഥമാദ്ധ്യാപിക എം.വി.ആശ, പി.ടി.എ പ്രസിഡന്റ് അനിൽ ആഴാതിൽ , സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗം എസ്.കെ.പ്രസാദ് വിദ്യാർത്ഥികളായ അഞ്ചു സൂസൻ ബൈജു, എസ്.ആവണി, എ.ആർ.ആവണി എന്നിവർ ഉദ്ഘാടന ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു.