കൊല്ലം: പൊലീസ് സ്റ്റേഷനിലെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ക്യൂ.ആർ കോഡ് സംവിധാനവുമായി സിറ്റി പൊലീസ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനാണ് ക്യൂ.ആർ കോഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനങ്ങളിൽ അതൃപ്തനാണെങ്കിലും സേവനം മെച്ചപ്പെടുത്താൻ താത്പര്യമുണ്ടെങ്കിൽ സ്റ്റേഷന് മുന്നിൽ പതിച്ചിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താം. പേര് നൽകാതെ മൊബൈൽ നമ്പർ നൽകിയും നിർദ്ദേശം അറിയിക്കാം.
പരാതിയും നിർദ്ദേശങ്ങളും അറിയിക്കാം
ക്യൂ.ആർ കോഡ് കൊല്ലം സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ
എല്ലാ സ്റ്റേഷനുകളിലും സംവിധാനം നിലവിൽ വന്നു
പരാതികൾക്ക് ഉടൻ പരിഹാരം
നിർദ്ദേശങ്ങൾ പരിശോധിച്ച് മേലുദ്യോഗസ്ഥർക്ക് കൈമാറും
പരാതികളും നിർദ്ദേശങ്ങളും പരിശോധിച്ച ശേഷം ഉടൻ നടപടി സ്വീകരിക്കും.
വിവേക് കുമാർ
ജില്ലാ പൊലീസ് മേധാവി (സിറ്റി)