കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ - സാഹിത്യ സംഘടനയായ വായനശാല സംസ്ഥാനതല കവിത പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. മൗലികവും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമായ കവിതയുടെ മൂന്നു കോപ്പികളാണ് അയയ്ക്കേണ്ടത്. രചനകൾ 36 വരികളിൽ കവിയരുത്. മത്സരഫലം വരുന്നതുവരെ ഒരു മാദ്ധ്യമത്തിലും പ്രസിദ്ധീകരിക്കാൻ പാടില്ല. അവസാന തീയതി ആഗസ്റ്റ് 30. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
അയക്കേണ്ട വിലാസം: സെക്രട്ടറി, വായനശാല സാംസ്കാരിക കൂട്ടായ്മ, ഡോർ നമ്പർ: 5/187, ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ്, കറന്തക്കാട്, കാസർകോട് - 671121. ഫോൺ: 8281297121, 9048392204.