കൊല്ലം: യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. മൂന്ന് ബോട്ടുകളിലുണ്ടായിരുന്ന 21 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മേരിമാത, നീണ്ടകര, പൊന്നുമിന്നു എന്നീ ബോട്ടുകളാണ് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്.

വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ റെസ്‌ക്യൂ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഫിഷറീസ് ഗാർഡുമാരായ പ്രദീപ്, ജോൺ, ലൈഫ് ഗാർഡ് റോയി, തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.