banarjiu

കൊല്ലം: മാടൻനട ആദിത്യ നഗർ മൂന്ന് രാജമല്ലിയിൽ സി.പി.എസ്.ബാനർജി (94) നിര്യാതനായി. വിദ്യാഭ്യാസ വിചക്ഷണനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമുഖ നേതാവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ റിസോഴ്സ് പേഴ്സണുമായിരുന്നു. കേരള സർവകലാശാലയുടെ കൊല്ലം ടീച്ചർ എഡ്യുക്കേഷൻ സെന്ററിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഭാര്യ: ജി.ആർ.ലീല (റിട്ട. അദ്ധ്യാപിക). മക്കൾ: സി.എസ്.അജിത്ത് (ഐ.എസ്.ആർ.ഒ), സി.എസ്.രാജീവ് (മാരുതി സുസുക്കി). മരുമക്കൾ: അനില അജിത്ത് (റിട്ട. ശാസ്ത്രജ്ഞ, ഐ.എസ്.ആർ.ഒ), സന്ധ്യ രാജീവ്.