തേവലക്കര: പാലയ്ക്കൽ വടക്ക് വാർഡ് മെമ്പർ പുത്തിരേഴ്ത്ത് ഹൗസിൽ (മണ്ണുവിള പടിഞ്ഞാറ്റതിൽ) ഗവ. കോൺട്രാക്ടർ പി.എച്ച്.റഷീദിന്റെ ഭാര്യ ബീന റഷീദ് (47, സി.പി.എം പാലയ്ക്കൽ നോർത്ത് എ ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ മുൻ വില്ലേജ് സെക്രട്ടറി) നിര്യാതയായി. ഇന്ന് രാവിലെ 10ന് തേവലക്കര പഞ്ചായത്തിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12ന് പുതുശേരിക്കോട്ട ജമാഅത്തിൽ. മക്കൾ: ഡോ. അബിൻഷാ, അജിൻ ഷാ (ബഹ്റിൻ).