basaliyoos-
ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എൻജിനിയറിംഗ് കോളേജിലെ 2024 എം.ബി . എ ബാച്ചിന്റെ സംഗമം ദിയാ ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ ഡോ.അഹ്നസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ബസേലിയോസ് മാത്യൂസ് എൻജിനിയറിംഗ് കോളേജിലെ 2024 എം.ബി.എ ബാച്ചിലെ സംഗമം ഐൻസ്റ്റിൻ ഹാളിൽ ദിയാ ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ ഡോ.അഹ്നസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.പത്മാസുരേഷ് അദ്ധ്യക്ഷയായി. റവ.ഫാ.കോശി വൈദ്യൻ, പ്രൊഫ. പി.വി.മനോജ് കുമാർ, പ്രൊഫ. ഡെന്നിസ് മാത്യു, ഫാ.ഡാനിയേൽ റമ്പാൻ , ഫാ.സാംജി ടി. ജോർജ് , പ്രൊഫ.റോയി സാമുവൽ , പ്രൊഫ.റെയ്മണ്ട് സൈമൺ , ഡോ.ലേഖാ കസ്മീർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.