കടയ്ക്കൽ: ചിതറ എസ്.എൻ എച്ച് .എസ്.എസിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. ഉയർത്തി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പച്ചയിൽ സന്ദീപ് സമാധാന സന്ദേശം നൽകി കൊണ്ട് വെള്ളരിപ്രാവിനെ പറത്തിവിട്ടു. എൻ.എസ്.എസ് വോളണ്ടിയർ നക്ഷത്ര സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന സമാധാന സന്ദേശ പ്രഭാഷണം ചിതറ ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്.എം.യൂസഫ് കുമാർ ഉദ്ഘാടനം ചെയ്തു. യുദ്ധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ കടക്കൽ ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ.നജീം പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ.ടി.സാബു, സ്റ്റാഫ് സെക്രട്ടറി ക്യാപ്ടൻ എസ്.വി.പ്രസീദ്, എൻ.എസ്.എസ് ദക്ഷിണ മേഖല കോർഡിനേറ്റർ പി.ബി.ബിനു , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ്, സ്കൗട്ട് മാസ്റ്റർ പ്രേംശങ്കർ, ഗൈഡ് ക്യാപ്ടൻ ദീപ ആനന്ദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.