കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ഇലവുപാലം 4160-ാം നമ്പർ ശാഖയിൽ വിശേഷാൽ പൊതുയോഗം നടന്നു. 20ന് കടയ്ക്കലിൽ നടക്കുന്ന 170 -ാം ഗുരു ജയന്തി ഘോഷ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കൂടിയ വിശേഷാൽ പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എം. കെ.വിജയമ്മ, സെക്രട്ടറി സുധർമകുമാരി, ഇടത്തറ ശാഖ സെക്രട്ടറി എസ്.ഷാജി, ശാഖ സെക്രട്ടറി എസ്. ആർ.ബാബുരാജൻ കെ.ശശീന്ദ്രൻ,പെരുങ്ങംമല ഗ്രാമ പഞ്ചായത്ത് മെമ്പർ എൽ.സിംലാദേവി, എൻ. പ്രകാശൻ, വമാക്ഷി,വി.പ്രസന്നൻ, ജി.സുശീല എന്നിവർ സംസാരിച്ചു.