polivce-
98 മണിയാർ പൊലീസ് ട്രെയിനിംഗ് ബാച്ചിലെ ഉദ്യോഗസ്ഥർ കൊല്ലത്ത് ഒത്തുചേന്നപ്പോൾ

കൊല്ലം: 98 മണിയാർ പൊലീസ് ട്രെയിനിംഗ് ബാച്ചിലെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ജോലി ചെയ്യുന്നവരും മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പോയവരും കൊല്ലത്ത് ഒത്തുകൂടി സൗഹൃദം പങ്കിട്ടു. എഴ് പ്ലാട്ടൂണിന്റെയും സീനിയർ ഓഫീസർമാർ ഒത്തുചേർന്നു 'ഹൃദയപൂവം 98' ഉദ്ഘാടനം ചെയ്തു. സീനിയർ റിട്ട. പൊലീസ് ഓഫീസർ ഗോപി അദ്ധ്യക്ഷനായി.
വയനാട് ദുരന്തബാധിതർക്കായി കൂട്ടായ്മയിൽ സ്വരൂപിച്ച തുക കുണ്ടറ എം.എൽ.എ വിഷ്ണുനാഥിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ എൻ.ദേവിദാസിന് കൈമാറി. റാന്നി ഡിവൈ.എസ്.പി ജയരാജ്, കൊല്ലം എസ്.എസ്.ബി ഡിവൈ.എസ്.പി രാകേഷ്, കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ ജയൻ, തിരുവനന്തപുരം സഹകരണ കോളേജ് പ്രിൻസിപ്പൽ അനിൽകുമാർ, കോ ഓഡിനേറ്റർമാരായ സബ് ഇൻസ്പെക്ടർ ടി.അനിൽകുമാർ, രാജീവ്, ജയപ്രകാശ്, കെ.പി.അലക്സ് എന്നിവർ നേതൃത്വം നൽകി. 200 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു.