അഞ്ചൽ: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയൂർ മൃഗാശുപത്രിയ്ക്ക് മുന്നിൽ സൂചനാ സമരം നടത്തി. സമരം കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ നവീൻ മഞ്ഞിപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായി. സംഘടനാ ജനറൽ സെക്രട്ടറി സജികുമാർ, സംസ്ഥാന ട്രഷറർ കെ.രമേശ്, എച്ച്.നിസാം, നജീബ്, ജയ്സൺ, അനിൽ കുമാർ, നൗഫൽ ഖാൻ, രഘുനാഥപിള്ള, വിനോദ് തുടങ്ങിയവർ സംസാരിച്ചു.