കൊട്ടാരക്കര: ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു. പുത്തൂർ ചെറുമങ്ങാട് മോഹൻ സദനത്തിൽ ഭവാനി (78) തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം 7ന് രാത്രി 9.30ന് ഭർത്താവ് ശിവരാമനാചാരിയും (82) മരിച്ചു. ഭവാനിയുടെ സംസ്കാരം 6ന് രാവിലെ 10നും ശിവരാമനാചാരിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് 3നും വീട്ടുവളപ്പിൽ നടന്നു. മക്കൾ: മോഹനവല്ലി, മോഹൻകുമാർ, അജയകുമാർ, മിനി. മരുമക്കൾ: അനിൽകുമാർ, സരസ്വതി, വിനിത, ഭുവനേഷ്. ഇരുവരുടെയും സഞ്ചയനം 12ന് രാവിലെ 8നും മരണാനന്തര ചടങ്ങുകൾ 23ന് വൈകിട്ടും. ഇതര ചടങ്ങുകൾ 24ന് രാവിലെ 8ന്.